Sunday, April 3, 2011

ക്രിക്കറ്റ്

പതിനൊന്നുപേർ വീതമുള്ള രണ്ടു ടീമുകൾ കളിക്കുന്ന സംഘകായിക വിനോദമാണു ക്രിക്കറ്റ്. ബാറ്റും ബോളും ഉപയോഗിച്ചുള്ള ഈ കളി ബ്രിട്ടീഷുകാരാണു പ്രചരിപ്പിച്ചത്. അതുകൊണ്ടുതന്നെ കോമൺ‌വെൽത്ത് രാജ്യങ്ങളിലാണ് ക്രിക്കറ്റിനു പ്രചാരമുള്ളത്.
വൃത്താകൃതിയിലുള്ള പുൽ‌മൈതാനങ്ങളാണു ക്രിക്കറ്റ് കളിക്കുവാൻ ഉപയോഗിക്കുന്നത്. മൈതാനത്തിന്റെ ഒത്തനടുക്ക് 20.12 മീറ്ററിൽ തീർത്ത ദീർഘചതുരാകൃതിയിലുള്ള പിച്ച് ആണ് കളിയുടെ കേന്ദ്രം. പിച്ചിന്റെ രണ്ടറ്റത്തും തടികൊണ്ടുള്ള മൂന്ന് വീതം കോലുകൾ സ്ഥാപിച്ചിരിക്കും. ഈ കോലുകളെ വിക്കറ്റ് എന്നു വിളിക്കുന്നു.....

ഫുട്ബോൾ

ലോകത്തിലെ ഏറ്റവും ജനപ്രിയ കായിക വിനോദമാണ്‌ കാൽപന്തുകളി അഥവാ ഫുട്ബോൾ.പതിനൊന്നു പേരടങ്ങുന്ന രണ്ടു ടീമുകൾ തമ്മിലുളള മത്സരമാണിത്‌. ഗോളാകൃതിയിലുള്ള പന്ത് എതിർ ടീമിന്റെ ഗോളിൽ എത്തിക്കുകയാണ് ടീമുകളുടെ ലക്ഷ്യം. ഏറ്റവും കൂടുതൽ ഗോൾ നേടുന്നവർ കളി ജയിക്കുന്നു. കാലുകൊണ്ടാണു പ്രധാനമായും ഫുട്ബോൾ കളിക്കുന്നതെങ്കിലും കയ്യൊഴികെ മറ്റെല്ലാ ശരീര ഭാഗങ്ങളും കളിക്കാർ ഉപയോഗപ്പെടുത്തുന്നുണ്ട്‌. ഏന്നാൽ ഇരു ടീമിലെയും ഗോൾ‍കീപ്പർമാർക്ക്‌ പന്തു കൈകൊണ്ടു തൊടാം. ഫുട്ബോൾ എന്ന പേരിൽ അമേരിക്കയിൽ മറ്റു ചില കളികളുമുണ്ട്‌ അതിനാൽ തെറ്റിദ്ധാരണ അവിടെ ഒഴിവാക്കാൻ സോക്കർ എന്നും കാൽപന്തുകളി അറിയപ്പെടുന്നു.
ഫെഡറേഷൻ ഓഫ്‌ ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ,ഫിഫ ആണ്‌ ഈ കളിയുടെ നിയമങ്ങൾ പരിഷ്ക്കരിക്കുന്നതും നടപ്പിലാക്കുന്നതും. ലളിതമായ നിയമങ്ങളും പരിമിതമായ സൗകര്യങ്ങൾ മതി എന്നതുമാണ്‌ ഫുട്ബോളിനെ ജനപ്രിയമാക്കാൻ കാരണങ്ങൾ. 200 രാജ്യങ്ങളിലായി കോടിക്കണക്കിനാളുകൾ ഈ കായികവിനോദത്തിലേർപ്പെടുന്നുണ്ട്‌. ലാറ്റിനമേരിക്കൻ രാജ്യങ്ങൾ, യൂറോപ്പ്‌ എന്നിവിടങ്ങളിലാണ്‌ ഫുട്ബോളിന്‌ ഏറ്റവും പ്രചാരമുളളത്‌.


ടെന്നീസ്

ഒരു വലക്കു മുകളിലൂടെ റാക്കറ്റ് ഉപയോഗിച്ച് പന്ത് അടിച്ചുകളിക്കുന്ന കളിയാണ് ടെന്നിസ്. ഫ്രാൻസ് ടെന്നീസിന്റെ ജന്മനാടായി കണക്കാക്കുന്നു.1872ൽ ആദ്യ ടെന്നീസ് ക്ലബ് ആയാ ലാമിങ്ടൺ നിലവിൽ വന്നു.

ഹോക്കി

1971ൽ ബാർസിലോണയിലാണ് ലോകകപ്പ് ഹോക്കിയുടെ തുടക്കം. പാകിസ്താനായിരുന്നു ആദ്യ ലോകകപ്പ് ഹോക്കി കിരീടം നേടിയത്. അതിന്റെ സംഘാടകർ ഇൻ‌റർനാഷണൽ ഹോക്കി ഫെഡറേഷൻ ആണ്.


ഗോൾഫ്
ഒരു കായിക വിനോദമാണ് ഗോൾഫ്. കളിക്കായി രൂപകല്പ്പന ചെയ്ത പലതരത്തിലുള്ള ദണ്ഡുകൾ (ക്ലബ്) ഉപയോഗിച്ച് ഏറ്റവും കുറഞ്ഞ അടികളിലൂടെ പന്ത് ഗോൾഫ് കോഴ്സിലെ കുഴികളിൽ(ഹോൾ) വീഴ്ത്തുക എന്നതാണ് കളിയുടെ ലക്ഷ്യം. കളിസ്ഥലത്തിന് ഒരു അടിസ്ഥാന ഘടനയില്ലാത്ത വളരെ കുറച്ച് പന്ത് കളികളിൽ ഒന്നാണ് ഗോൾഫ്. ഇതിന്റെ കളിസ്ഥലങ്ങളെ ഗോൾഫ് കോഴ്സുകൾ എന്നാണ് പറയുന്നത്. ഇവ ഓരോന്നിനും വ്യത്യസ്തമായ ഘടനയാണ്. മിക്കവാറും 9 മുതൽ 18 വരെ ഹോളുകളാണ് ഒരു ഗോൾഫ് കോഴ്സിൽ സാധാരണയായി ഉണ്ടാവുക.



തുടരും...

No comments:

Post a Comment